കൊച്ചി: ആവേശം അലതല്ലിയ പോരാട്ടത്തില്‍ കേരളത്തിന്റെ സ്വന്തം കൊമ്പന്മാര്ക്ക് മിന്നുന്ന വിജയം. മഴദൈവങ്ങള്‍ വിട്ടുനിന്ന സായംസന്ധ്യയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ തങ്ങളുടെ ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ വിജയം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്.
കളിയുടെ സമസ്ത മേഖലകളിലും നിറഞ്ഞുനിന്ന ബ്ലാസ്റ്റേഴ്സിന് ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സിനായി 49-ാം മിനിറ്റില്‍ സ്പാനിഷ് താരം ജോസെ കുരായിസ്, 68-ാം മിനിറ്റില്‍ മലയാളി താരം മുഹമ്മദ് റാഫി, 71-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ഇംഗ്ലണ്ട് താരം സാഞ്ചസ് വാട്ട് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസഗോള്‍ ഇറ്റാലിയന്‍ താരം വെലസ് സ്വന്തം പേരില്‍ കുറിച്ചു.
സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ അറുപതിനായിരത്തിലേറെ ആരാധകര്‍ക്ക് കാല്‍പ്പന്തുകളിയുടെ അസുലഭ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് ബ്ലാസ്റ്റേഴ്സ് സംഘം കളം നിറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: