തൃശൂര്‍: കേരള വര്‍മ്മ കോളജിലെ ബീഫ്ഫെസ്റ്റുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റില്‍ ഉറച്ചു നില്ക്കുന്നതായി കേരളവര്‍മ്മ കോളേജിലെ അധ്യാപിക ദീപ നിശാന്ത്. തന്റെ പ്രതികരണത്തെ ഒരു വിഭാഗം വളച്ചൊടിച്ചുവെന്നും ദീപാ നിശാന്ത് പറഞ്ഞു. വിശദീകരണ കത്ത് പ്രിന്‍സിപ്പലിന് കൈമാറി.
ബീഫ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ടുള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റ് കോളേജിനെതിരെയായിരുന്നില്ല. ദേശീയ രാഷ്ട്രീയത്തിലെ നിലപാടുകളെയാണ് വിമര്‍ശിച്ചതെന്നും അവര്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തന്റെ നിലപാട് ചിലര്‍ വളച്ചൊടിക്കുകയായിരുന്നു. അതില്‍ ഖേദമുണ്ടെന്നും അവര്‍ പറഞ്ഞു. ദീപയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ റിപ്പോര്‍ട്ട് ദേവസ്വം സെക്രട്ടറിയ്ക്ക് സമര്‍പ്പിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
രാവിലെ അഭിഭാഷകരുമായി കൂടിയാലോചിച്ചശേഷമാണ് ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ കേരള വര്‍മ്മ കോളജിലെ മലയാള വിഭാഗം അധ്യാപിക ദീപ നിശാന്ത് മാനേജ്മെന്റിന് എഴുതിത്തയാറാക്കിയ വിശദീകരണം നല്‍കിയത്. ദീപയ്ക്കെതിരെ അന്വേഷണം നടത്താന്‍ കഴിഞ്ഞ ദിവസം കൊച്ചി ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: