കൊല്ലം: പുതിയ ഭരണസമിതിയെയും കാത്ത് 68 പഞ്ചായത്തുകളാണ് ജില്ലയിലുള്ളത്. കഴിഞ്ഞവര്‍ഷം എഴുപതായിരുന്നു. ഇക്കുറി തൃക്കടവൂര്‍ പഞ്ചായത്ത് കോര്‍പ്പറേഷനില്‍ ഉള്‍പ്പെട്ടതും. കൊട്ടാരക്കര നഗരസഭ ആയതുമാണ് പഞ്ചായത്തുകളില്‍ രണ്ടെണ്ണം കുറയാന്‍ കാരണം. ജില്ലയില്‍ മുഴുവനായി 1598 സീറ്റുകളിലാണ് ജനവിധി തേടുന്നത്. ഇതില്‍ പഞ്ചായത്ത് 68 കോര്പ്പറേഷന് ഒന്ന്, നഗരസഭ നാല് എന്നിങ്ങനെയാണ്. ഇതില്‍ പഞ്ചായത്തില്‍ ആകെയുള്ളത് 1234 വാര്‍ഡുകളാണ് കോര്‍പ്പറേഷനില്‍ 55 ഡിവിഷനുകളില്‍ നിന്നാണ് കൗണ്‍സിലര്‍മാര്‍ എത്തുന്നത്. 131 നഗരസഭ വാര്‍ഡുകളും ഉണ്ട്. 11 ബ്ലോക്ക് പഞ്ചായത്തുകളിലായി 152 ഡിവിഷനുകളാണ്. ജില്ലാ പഞ്ചായത്തില്‍ 26 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: