കൊച്ചി: താളിയോല ഗ്രന്ഥങ്ങള്‍ പുനരാവിഷ്കരിച്ചുകൊണ്ട് പ്രസാധന രംഗത്ത് പുതിയ അദ്ധ്യായം കുറിച്ച പാംലീഫ് ഇന്നൊവേഷന്‍സ് ലളിതാസഹസ്രനാമം ഗ്രന്ഥരൂപം നാലാം പതിപ്പ് പുറത്തിറക്കുന്നു.
ലളിതാത്രിശതി കൂടി ഉള്‍പ്പെടുത്തിയ ഗ്രന്ഥരൂപം ഈ മാസം 10 ന് വൈകിട്ട് 5 മണിക്ക് എറണാകുളം ദര്‍ബാര്‍ ഹാള്‍ റോഡിലുള്ള എച്ച് ആന്റ് സി സ്റ്റോഴ്സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പിഎസ്സി ചെയര്മാന് കെ.എസ്.രാധാകൃഷ്ണന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരനു നല്കി പ്രകാശനം ചെയ്യും.
കേരള സാഹിത്യ അക്കാദമി സെക്രട്ടറി ആര്.ഗോപാലകൃഷ്ണന് അദ്ധ്യക്ഷത വഹിക്കും. എ.രാമസ്വാമി ലളിതാത്രിശതിയുടെ പ്രാധാന്യം വിശദീകരിക്കും. കാലടി സംസ്കൃത സര്‍വകലാശാല വേദാന്ത വിഭാഗം ഡീന്‍ പ്രൊഫ. ശ്യാമളാ ദേവി ആശംസകള്‍ നേരും.
താളിയോലയില്‍ എഴുതിയ ലളിതാസഹസ്രനാമം, വിഷ്ണുസഹസ്രനാമം, ജ്ഞാനപ്പാന, ഹരിനാമ കീര്‍ത്തനം എന്നിവ നാരായത്തോടൊപ്പം ഈ മാസം 20 വരെ എച്ച് ആന്റ് സി സ്റ്റോഴ്സില്‍ പ്രദര്‍ശിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: