ന്യൂദല്‍ഹി: പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയ്ക്ക് കീഴില്‍ പുതിയ മൂന്ന് എയിംസ്(ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) ആശുപത്രികള്‍ സ്ഥാപിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്കി. മഹാരാഷ്ട്രയിലെ നാഗ്പൂര്‍, ആന്ധ്രാപ്രദേശിലെ മംഗളഗിരി, പശ്ചിമ ബംഗാളിലെ കല്യാണി എന്നിവിടങ്ങളിലാണ് പുതിയ എയിംസുകള്‍ സ്ഥാപിക്കുക.
4949 കോടി രൂപയാണ് ഇതിന് പ്രതീക്ഷിക്കുന്ന ആകെ ചെലവ്. മംഗളഗിരിയിലെ എഐഐഎംഎസിന് 1618 കോടി രൂപ, നാഗ്പൂരിലേതിന് 1577 കോടി രൂപ, കല്യാണിയിലെ എഐഐഎംഎസിന് 1754 കോടി രൂപ എന്നിങ്ങനെയാണ് ചെലവ് കണക്കാക്കുന്നത്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയ്ക്ക് കീഴില്‍ ആരംഭിച്ച ആറ് പുതിയ എയിംസുകള്‍ പ്രവര്‍ത്തനക്ഷമമായി. റായ് ബറേലിയിലെ എഐഐഎംഎസിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: