ന്യൂദല്‍ഹി: എന്‍സിസി ദേശീയ ഗെയിംസിന് ദല്‍ഹിയില്‍ തുടരക്കം. എന്‍സിസി ഡയറക്ടര്‍ ജനറല്‍ ലെഫ്. ജനറല്‍ അനിരുദ്ധ ചക്രവര്‍ത്തി ദല്‍ഹി കന്റോണ്‍മെന്റിലെ ഡിജി എന്‍സിസി ക്യാംപില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളെയും പ്രതിനിധീകരിച്ച് 17 സംസ്ഥാന ഡയറക്ടറേറ്റുകളില്‍ നിന്നായി രണ്ടായിരത്തോളം കേഡറ്റുകളാണ് ഗെയിംസില്‍ പങ്കെടുക്കുന്നത്.
2015 ഒക്ടോബര്‍ ഏഴു മുതല്‍ 17 വരെ നീളുന്ന ഗെയിംസില്‍ ഫുട്ബോള്‍, ഹോക്കി, അത്ലറ്റിക്സ്, കബഡി, ഖോ-ഖോ, വോളിബോള്‍, ഷൂട്ടിങ് എന്നീ ഏഴു വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടക്കും. ഷൂട്ടിങ് ഒഴികെയുള്ള മത്സരങ്ങള്‍ ദല്‍ഹിയിലാണ് നടക്കുന്നത്. ഷൂട്ടിങ് മത്സരങ്ങള്‍ പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ നടക്കും. സമാപന സമ്മേളനം ദല്‍ഹി കന്റോണ്‍മെന്റിലെ ഗാരിസണ്‍ പരേഡ് ഗ്രൗണ്ടില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: