കൊച്ചി: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിലെ കേരളത്തിന്റെ രണ്ടാമത്തെ മത്സരം നാളെ ആരംഭിക്കും. ഹൈദരാബാദിൽ നടക്കുന്ന മത്സരത്തിൽ കേരളം ഹൈദരാബാദിനെയാണ് നേരിടുക. 11 വരെയാണ് മത്സരം. കേരളവും ജമ്മു കാശ്മീരും തമ്മിൽ നടന്ന ആദ്യം മത്സരം സമനിലയിൽ അവസാനിച്ചിരുന്നു. ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി കേരളത്തിന് മൂന്ന് പോയിന്റ് ലഭിച്ചു.
കേരളാ ടീം: സഞ്ജു (ക്യാപ്റ്റൻ)അഹമ്മദ് ഫർസീൻ, ഫാബിദ് ഫാറൂഖ് അഹമ്മദ്, വി.എ. ജഗദീഷ്, അക്ഷയ് കോടോത്ത്, രോഹൻ പ്രേം, സച്ചിൻ ബേബി, റൈഫി വിൻസെന്റ് ഗോമസ്, മോനിഷ് എസ്.കെ, സന്ദീപ് വാര്യർ, നിദീഷ് എം.ഡി, നിയാസ് എൻ, റോബർട്ട് ഫെർണാർസ്, നിഖിലേഷ് സുരേന്ദ്രൻ, അക്ഷയ് ചന്ദ്രൻ. പി. ബാലചന്ദ്രനാണ് കോച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: