തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ സമരവുമായി ബന്ധപ്പെട്ട് പ്ലാന്റേഷന് ലേബര്‍ കമ്മറ്റി വിളിച്ചു ചേര്‍ത്ത ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു. തൊഴിലാളിയൂണിയന്‍ നേതാക്കളും പ്ലാന്റേഷന് ലേബര്‍ കമ്മറ്റിയും തോട്ടം ഉടമകളുമായുള്ള നാലാമത്തെ ചര്‍ച്ചയാണ് തുടര്‍ച്ചയായി പരാജയപ്പെട്ടത്.
ചര്‍ച്ച പരാജയപ്പെട്ടതോടെ അനിശ്ചിതകാല നിരാഹാര സമരത്തിന് സംയുക്ത തൊഴിലാളി യൂണിയന് തീരുമാനിച്ചു. സമരം എവിടെ നടത്തണം എസ്റ്റേറ്റു പടിക്കലോ എസ്റ്റേറ്റ് ഓഫീസുകള്‍ക്ക് മുന്നിലോ എന്ന കാര്യം പ്രാദേശികനേതാക്കളുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് സംയുക്ത തൊഴിലാളി യൂണിയന് നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: