ന്യൂദല്‍ഹി: റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ ശമ്പളം ബോണസായി നല്‍കാനുള്ള ശുപാര്‍ശയ്ക്ക് കേന്ദ്രമന്ത്രി സഭ അംഗീകാരം നല്കി. ജീവനക്കാര്‍ക്ക് ശരാശരി 8897 രൂപയാകും ലഭിക്കുക.സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും കഴിഞ്ഞ മൂന്നു വര്‍ഷം നല്കിയ ബോണസ് തന്നെ ഈ വര്‍ഷവും നല്‍കുകയാണ്. തുക ഈ മാസം ലഭിക്കും. 12.60 ലക്ഷം പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ദസറയ്ക്കു (കേരളത്തില്‍ നവരാത്രി)മുന്‍പാണ് റെയില്‍വേ ബോണസ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: