കാസര്‍കോട്: ദേശീയപാതയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു.ഇന്നു പുലര്‍ച്ചെയോടെയാണ് സംഭവം. മംഗലാപുരത്തുനിന്നും എറണാകുളത്തേക്ക് പോകുകയായിരുന്നു ടാങ്കര്‍.
യാത്രയ്ക്കിടെ കാസര്‍കോട് കേന്ദ്രസര്വകാലശാല ക്യാമ്പസിന് സമീപം വെച്ച് മറിയുകയായിരുന്നു.ടാങ്കര്‍ റോഡിലേക്ക് മറിഞ്ഞു കിടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ടാങ്കര്‍ ഉയര്‍ത്തുന്നതിനുള്ള ശ്രമം തുടരുകയാണ്.
പരിക്കേറ്റ ഡ്രൈവറെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: