മുംബൈ: മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍ കലാമിന്റെ ജന്മദിനം സ്കൂള്‍ ബാഗ് രഹിത ദിനമായി ആചരിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു.ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.
കലാമിന്റെ ജന്മദിനമായ ഒക്ടോബര്‍ 15 വായനാ ദിനമായി ആചരിക്കുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അന്നേ ദിവസം സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പഠനപുസ്തകങ്ങള്ക്കു പുറമെ മറ്റു പുസ്തകങ്ങള്‍ വായിക്കുന്നതിനും അവസരമൊരുക്കും.
പുസ്തക പ്രദര്‍ശനങ്ങളും പുസ്തകങ്ങള്‍ സമ്മാനമായി നല്കുന്ന പരിപാടികളും സംഘടിപ്പിക്കണം. കുട്ടികള്‍ക്ക് പ്രമുഖ എഴുത്തുകാരെ പരിചയപ്പെടുത്തി കൊടുക്കണം. പുസ്തകങ്ങള്‍ അടിസ്ഥാനമാക്കി ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.ആറ് ലക്ഷം രൂപ ഇതിനായി സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: