പാട്ന: തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ പുറത്തുവന്ന ലോക്നീതി സിഎസ്ഡിഎസ് സര്‍വ്വേ പ്രകാരം ബീഹാറില്‍ എന്‍ഡിഎയ്ക്ക് 42 ശതമാനവും ലാലു നിതീഷ് കൂട്ടുകെട്ടിന് 38 ശതമാനം വോട്ടും ലഭിക്കും. എന്‍ഡിഎയ്ക്ക് മുന്‍തൂക്കം ഉണ്ടെന്നു പറയുന്ന സര്‍വ്വേയില്‍ ഇത് തരംഗം പ്രത്യക്ഷപ്പെടുന്ന തെരഞ്ഞെടുപ്പായിരിക്കുമെന്നും വിലയിരുത്തുന്നു. വിജയിക്കുന്നവര്‍ക്ക് നല്ല ഭൂരിപക്ഷം ലഭിക്കും.
കഴിഞ്ഞ സപ്തംബറിലെ മാതൃകയിലാണ് പോളിങെങ്കില്‍ എന്‍ഡിഎ വലിയ ഭൂരിപക്ഷത്തിനു ജയിക്കുമെന്നാണ് സര്‍വ്വേ വച്ചുള്ള ചില മാധ്യമങ്ങളുടെ വിലയിരുത്തല്‍. ലാലു-നിതീഷ്-കോണ്‍ഗ്രസ് സഖ്യത്തിന് ഇത്തരമൊരു വിജയം അസാധ്യമെന്നും ഇവര്‍ പറയുന്നു. ലാലുവും നിതീഷും തമ്മിലുള്ള സഖ്യത്തെ ജനങ്ങള്‍ അവസരവാദ കൂട്ടുകെട്ടായാണ് കാണുന്നത്. അതാണ് തിരിച്ചടിക്ക് ഒരു കാരണം. ഇവര്‍ തമ്മിലുള്ള തര്‍ക്കം പിന്നീട് തലവേദനയാകുമെന്നും മിക്കവരും കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: