നാഗ്പൂര്‍: അഖിലഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് ദേശീയ സമ്മേളനം ഒക്ടോബര്‍ 9, 10, 11 തീയതികളില്‍ നാഗ്പൂര്‍ രേശംഭാഗിലെ ഡോ.ഹെഡ്ഗേവാര്‍ ഭവനില്‍ നടക്കും.
രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമായി രണ്ടായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ മുന്നോടിയായുള്ള ദേശീയ നിര്‍വാഹക സമിതി യോഗം അഖിലേന്ത്യാ അദ്ധ്യക്ഷന്‍ ഡോ.ബിമല്‍ പ്രസാദ് അഗര്‍വാള്‍ ഉദ്ഘാടനം ചെയ്തു.
അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡോ.ജെ.പി.സിംഗാള്‍, ആര്.നരഹരി, ഓംപാല്‍ സിംഗ് (സഹസംഘടനാ സെക്രട്ടറി), ബാലകൃഷ്ണഭട്ട്, മഹേന്ദ്ര കപൂര്‍ (അഖിലേന്ത്യാ സംഘടനാ സെക്രട്ടറി) എന്നിവര്‍ പ്രസംഗിച്ചു.
കേരളത്തില്‍നിന്നും എബിആര്‍എസ്എം ദക്ഷിണഭാരത സംഘടനാ സെക്രട്ടറി പി.ചന്ദ്രശേഖരന്, എന്‍ടിയു സംസ്ഥാന പ്രസിഡന്റ് വി.ഉണ്ണികൃഷ്ണന്, വൈസ് പ്രസിഡന്റ് പി.എസ്.ഗോപകുമാര്‍, സെക്രട്ടറി എ.ബാലകൃഷ്ണന്, ട്രഷറര്‍ സി.വി.രാജീവന്, സംസ്ഥാന സമിതി അംഗങ്ങളായ എന്‍.സത്യഭാമ, ഹേമലത തമ്പാട്ടി, ശങ്കര്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. അഖിലേന്ത്യാ സമ്മേളനം ഇന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: