ചങ്ങനാശേരി: സമുദായാചാര്യന്‍ മന്നത്ത് പദ്മനാഭന്റെ പൂര്‍ണ്ണകായ വെങ്കല പ്രതിമയുടെ അനാച്ഛാദനം വിജയദശമി ദിനത്തില്‍ നടക്കും.
54 വര്‍ഷംമുമ്പ് പെരുന്നയിലുള്ള എന്‍എസ്എസ് ഹെഢാഫീസിന്റെ മുന്‍വശത്തുള്ള പാര്‍ക്കില്‍ സ്ഥാപിച്ച സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്റെ പൂര്‍ണ്ണകായ പ്രതിമ മാറ്റി തല്‍സ്ഥാനത്ത് അതേരീതിയിലുള്ള വെങ്കല പ്രതിമ സ്ഥാപിക്കണമെന്ന് എന്‍എസ്എസ് ഡയറക്ടര്‍ബോര്‍ഡ് തീരുമാനമെടുത്തിരുന്നു. അതനുസരിച്ച് പൂര്‍ത്തിയായ വെങ്കല പ്രതിമയുടെ അനാച്ഛാദനം 23ന് ഉച്ചകഴിഞ്ഞ് 2.15ന് എന്‍എസ്എസ് പ്രസിഡന്റ് പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍ നിര്‍വ്വഹിക്കുമെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അറിയിച്ചു.
ചങ്ങനാശേരി താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ എന്‍എസ്എസ് ആസ്ഥാനത്ത് നടക്കുന്ന വിജയദശമി സമ്മേളനത്തിന് മുന്നോടിയായിട്ടാണ് പ്രതിമയുടെ അനാച്ഛാദനകര്‍മ്മം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: