ഗര്‍വ (ജാര്‍ഖണ്ഡ്): ജാര്‍ഖണ്ഡിലെ ഗര്‍വ ജില്ലയില്‍ മാവോയിസ്റ്റുകള്‍ സ്കൂള്‍ കെട്ടിടം ബോംബുവച്ച് തകര്‍ത്തു. രണ്ടുദിവസത്തെ ഭാരത് ബന്ദ് അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് ആക്രമണം. ബോദരി ഗ്രാമത്തിലെ മിഡില്‍ സ്കൂള്‍ സ്ഫോടനത്തില്‍ ഭാഗികമായി തകര്‍ന്നുവെന്ന് പോലീസ് സൂപ്രണ്ട് മൈക്കള്‍ എസ് രാജ് പറഞ്ഞു.
സ്കൂളില്‍ എത്തിയ ആയുധധാരികളായ മാവോയിസ്റ്റുകളാണ് എല്‍.ഇ.ഡി സ്ഫോടകവസ്തു മുറിയില്‍ വെച്ചത്. കഴിഞ്ഞ മൂന്നു ദിവസമായി ഇവിടെ മാവോയിസ്റ്റുകള്‍ തുടര്‍ച്ചയായ ആക്രമങ്ങള്‍ നടക്കുകയായിരുന്നു. വോവായിസ്റ്റുകളുടെ മുതിര്‍ന്ന നേതാവ് കിഷന്‍ജി കൊല്ലപ്പെട്ടതില്‍ പ്രദേശിച്ചാണ് ബന്ദും ആക്രമങ്ങളും നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: