മയാമി: മഞ്ഞുമൂടിയ പര്‍വ്വത നിരകളും വ്യാപകമായ സമതലങ്ങളുമുള്ള പ്ലൂട്ടോയ്ക്ക് നീലാകാശവും തണുത്തുറഞ്ഞ ജലവുമുണ്ടെന്ന് കണ്ടെത്തല്‍. നാസയുടെ ഹൊറൈസണ്‍ അയച്ച വിവരങ്ങളും ചിത്രങ്ങളുമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നീല നിറത്തിലുള്ള ആവരണം ചുറ്റുമുള്ള വിധത്തിലാണ് പ്ലൂട്ടോയുടെ ചിത്രം ലഭിച്ചിരിയ്ക്കുന്നത്.
തണുത്തുറഞ്ഞ ജലത്തിന്റെ സാന്നിദ്ധ്യവും പ്ലൂട്ടോയിലുണ്ടെന്നാണ് നാസയുടെ കണ്ടെത്തല്‍. എന്നാല്‍ ചില ഭാഗങ്ങളില്‍ മാത്രമേ ജല സാന്നിദ്ധ്യമുള്ളൂ. പ്ലൂട്ടോയുടെ ഉപരിതലത്തില്‍ ഐസ് ജലത്തിന്റെ സാന്നിദ്ധ്യമുള്ള ഭാഗങ്ങള്‍ ചുവന്ന നിറത്തില്‍ കാണപ്പെടുന്നതും ശാസ്ത്രജ്ഞരെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. പ്ലൂട്ടോയുടെ ഉപരിതലത്തില്‍ നൈട്രജന്‍ ഐസ് പാളികള്‍ ഒഴുകി നടക്കുന്നതായി ശാസ്ത്രജ്ഞര്‍ നേരത്ത കണ്ടെത്തിയിരുന്നു.
300 കോടി അകലത്തിലുള്ള പ്ലൂട്ടോയെയും അതിന്റെ ചന്ദ്രന്മാരെയും കുറിച്ച് പഠനം നടത്താന്‍ 2006ലാണ് നാസ ന്യൂ ഹൊറൈസണ്‍സ് ദൗത്യം ആരംഭിച്ചത്. നെപ്റ്റിയൂണിനപ്പുറം കാണുന്ന ചെറുവസ്തുക്കളുടെ വലയ രൂപമായ കൈപ്പര്‍ വലയമാണ് ദൗത്യ സംഘത്തിന്റെ അടുത്ത ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: