സ്റ്റോക്ക്ഹോം: സമാധാനത്തിനുളള നോബല്‍ പുരസ്കാരം ടുണീഷ്യന്‍ നാഷണല്‍ ഡയലോഗ് ക്വാര്‍ടെറ്റിന്. 2010-11 കാലത്തെ മുല്ലപ്പൂവിപ്ലവത്തിന് ശേഷം ജനാധിപത്യത്തിന് വഴിയൊരുക്കിയതിനാണ് പുരസ്ക്കാരം. നാല് സംഘടനകളുടെ കൂട്ടായ്മയാണ് ടുണീഷ്യന്‍ നാഷണല്‍ ഡയലോഗ് ക്വാര്‍ടെറ്റ്.
ലോകത്തിനു മാതൃകയായ ജനാധിപത്യ സമരത്തിന് നേതൃത്വം നല്കിയ കൂട്ടായ്മ എന്ന വിശേഷണത്തോടെയാണ് നാഷണല്‍ ഡയലോഗ് ക്വാര്‍ടെറ്റിന് പുരസ്ക്കാരം നല്‍കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ, ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, എഡ്വേര്‍ഡ് സ്നോഡന് അടക്കമുളള പ്രമുഖരെയും പുരസ്കാരത്തിന് പരിഗണിച്ചിരുന്നു.
2003ലാണ് നാഷണല്‍ ഡയലോഗ് ക്വാര്‍ടെറ്റ് രൂപീകരിച്ചത്. ടുണീഷ്യന്‍ ജനറല്‍ ലേബര്‍ യൂണിയന്, ടുണീഷ്യന്‍ യുണിയന്‍ ഓഫ് ഇന്‍ഡസ്ട്രി, ട്രേഡ് ആന്‍ഡ് ഹാന്‍ഡിക്രാഫ്റ്റ്സ്, ടുണീഷ്യന്‍ ഹ്യൂമണ്‍ റൈറ്റ്സ് ലീഗ് ടുണീഷ്യന്‍ ഓര്‍ഡര്‍ ഓഫ് ലോയേഴ്സ് എന്നീ സംഘടനകളാണ് ഇതിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: