കൊട്ടാരക്കര: കൊട്ടാരക്കരയില്‍ വീണ്ടും മോഷണം. വെട്ടിക്കവല തച്ചിലഴികത്ത് ഭാഗം നവനീതത്തില്‍ രാജീവിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.
വീടിന്റെ മുന്‍വാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ വീട് മുഴുവന്‍ അലങ്കോലപ്പെടുത്തുകയും കിടപ്പ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന അയ്യായിരം രൂപ മോഷ്ടിക്കുകയും ചെയ്തു. ഇവിടെ ആള്‍താമസമില്ലായിരുന്നു. ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായ രാജീവും കുടുംബവും അവധി ദിവസങ്ങളില്‍ മാത്രമേ ഇവിടെ വരാറുള്ളു. തൊട്ടടുത്ത് തന്നെ താമസിക്കുന്ന രാജീവിന്റെ അമ്മ ദിവസവുമെത്തി വീട് വൃത്തിയാക്കി പോവുകയായിരുന്ന പതിവ്.
ഇന്നലെ രാവിലെ 9.30ഓടെ വീട്ടില്‍ എത്തി വാതില്‍ തുറക്കുവാന്‍ തുടങ്ങിയപ്പോള്‍ വാതിലിന്റെ പൂട്ട് പൊളിച്ചനിലയില്‍ കണ്ടതായി അമ്മ പോലീസിനോട് പറഞ്ഞു. കൊട്ടാരക്കര പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ വീട്ടിലെ എല്ലാമുറികളും മോഷ്ടാക്കള്‍ അലങ്കോലപ്പെടുത്തുകയും അലമാരയില്‍ സൂക്ഷിച്ചിരുന്ന അയ്യായിരം രൂപ അപഹരിച്ചതായും കണ്ടെത്തി. വീട്ടിലെ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന ഫ്രൂട്ട്സ് മോഷ്ടാക്കള്‍ കഴിച്ചതിന്റെ അവശിഷ്ടം പോലീസ് കണ്ടെടുത്തു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നീലേശ്വരം അമ്മൂമ്മമുക്കില്‍ സന്തോഷ്കുമാറിന്റെ ആളില്ലാത്ത വീട്ടില്‍ മോഷണം നടന്നത്. സമാനമായ രീതിയിലാണ് രാജീവിന്റെ വീട്ടിലും മോഷണം നടന്നിരിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: