കരുനാഗപ്പള്ളി: ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പിന്റെ ഭാഗമായി കരുനാഗപ്പള്ളി നഗരസഭയിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ പത്രിക സമര്‍പ്പണം ആരംഭിച്ചു. വനിതാസംവരണ വാര്‍ഡായ കന്നേറ്റി 16-ാം വാര്‍ഡ് ഡിവിഷനില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ശാലിനി രാജീവനാണ് വരണാധികാരിക്ക് മുന്നില്‍ പത്രിക സമര്‍പ്പിച്ചത്. രാവിലെ പത്തിനോടെ കന്നേറ്റിയില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് ശാലിനി പത്രിക സമര്‍പ്പിച്ചത്.
കരുനാഗപ്പള്ളി പടനായര്‍കുളങ്ങര തെക്ക് വൃത്തലത്ത് വീട്ടില്‍ രാജീവന്റെ പത്നിയാണ്. 35 ഡിവിഷനുകളുള്ള കരുനാഗപ്പള്ളി നഗരസഭയിലേക്ക് ലഭിക്കുന്ന ആദ്യ നാമനിര്‍ദ്ദേശമാണ് ശാലിനിയുടെത്. ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് സജീവന്, ഹിന്ദുഐക്യവേദി താലൂക്ക് സെക്രട്ടറി സതീഷ് തേവാനത്ത് നഗരസഭ പ്രസിഡന്റ് സതീഷ്, ബൂത്ത് പ്രസിഡന്റ് ബിനില്‍ കരുച്ചാലില്, സെക്രട്ടറിമാരായ സതീഷ് കരുച്ചാലില്, രാജീവന് എന്നിവരും അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: