മലയാളത്തിന്റെ സംസ്കാരസമ്പന്നമായ മഹാനദിയാണ് ഭാരതപ്പുഴ. കലയും സാഹിത്യവും തുടങ്ങി പ്രശസ്തമായവയെല്ലാം ഈ നദീതീരത്തിന്റെ സംഭാവനയാണ്. എക്കാലവും ഈ നദിതരുന്ന വളര്‍ച്ചയാണ് ലോകഭൂപടത്തില്‍ നമ്മേയെല്ലാം അടയാളപ്പെടുത്തുന്നത്. മാമാങ്കം, കേരള കലാമണ്ഡലം, കുഞ്ചന്‍ നമ്പ്യാരുടെ ഓട്ടന്‍ തുള്ളല്‍, പൈങ്കുളം, മാണി, ഗുരുകുലങ്ങള്വഴി വളര്‍ന്ന കൂടിയാട്ടം, തൃത്താലയിലെ തായമ്പക, തിരുനാവായയിലെ ബലിതര്പ്പണാദികര്മ്മങ്ങള് അങ്ങനെ നിരവധി മാഹാത്മ്യങ്ങള്‍ ഇവിടെ നിറഞ്ഞ് നില്ക്കുന്നു.
തമിഴ്നാട്ടിലെ ആനമലയില്‍ നിന്നുമാണ് ഭാരതപ്പുഴ ഉത്ഭവിയ്ക്കുന്നത്. കോയമ്പത്തൂര്‍, പാലക്കാട്, മലപ്പുറം, തൃശ്ശിവപേരൂര്‍ എന്നീ ജില്ലകളില്‍ കൂടി പടിഞ്ഞാറോട്ട് ഒഴുകി പൊന്നാനിയില്‍വച്ച് അറബിക്കടലില്‍ ചേരുന്നു. 251 കി.മി. നീളമുള്ള ഭാരതപ്പുഴ കേരളത്തില്‍ വച്ച് ഏറ്റവും നീളം കൂടിയ നദിയാണ്. ഏറ്റവും വിസ്തൃതമായ നദിതടപ്രദേശവും ഭാരതപ്പുഴയുടേതാണ്.
ഗായത്രിപ്പുഴ, കണ്ണാടിപ്പുഴ,(ചിറ്റൂര്‍പുഴ, അമരാവതി) കല്‍പ്പാത്തി പുഴ. തൂതപ്പുഴ എന്നിവയാണ് നാലു പ്രധാന പോഷകനദികള്‍. ഗായത്രിപ്പുഴ ആനമലയില്‍ നിന്നും ഉത്ഭവിച്ച് കൊല്ലങ്കോട്, നെന്മാറ, ആലത്തൂര്‍, വടക്കാഞ്ചേരി, കോഴിയാനി, പഴയന്നൂര്‍ എന്നീപ്രദേശങ്ങളിലൂടെ മായന്നൂരിലെ ഭാരതപ്പുഴയില്‍ എത്തിച്ചേരും. ഗായത്രീയുടെ പ്രധാന പോഷകനദികള്‍ മംഗലം, അയിലൂര്‍ പുഴ,വണ്ടാഴിപുഴ, മീന്കരപുഴ, ചുള്ളിയാര്‍ എന്നിവയാണ്. ഇവ പിന്നീട് പര്‍ളിയില്‍ ഭാരതപുഴയില്‍ എത്തിച്ചേരുന്നു. മറ്റൊരു പോഷകനദിയാണ് പാലാര്‍, അലിയാര്, ഉപ്പാര് എന്നീ നദികള്‍ കണ്ണാടിയുടെ ഉപനദികളാണ്. പറളിയില്‍ വച്ചാണ് കല്‍പ്പാത്തിപ്പുഴയില്‍ കണ്ണാടിപ്പുഴയില് സംഗമിച്ച് കണ്ണാടിപ്പുഴയാകുന്നത്.
കല്പാത്തി പുഴയെ പരിപോഷിപ്പിയ്ക്കുന്ന നാലു നദികള്‍ കോരയാര്‍, വരട്ടാര്‍, വാളയാര്‍ മലമ്പുഴ എന്നിവയാണ്.കോരയാറും വരട്ടാറും,ആനമലയില്‍ നിന്നും ഉദ്ഭവിച്ച് പടിഞ്ഞാട്ടൊഴുകി വാളയാറിലെത്തുന്നു. ഇതിനെപിന്നീട് കോരയാര്‍ എന്നപേരിലാണ് അറിയപ്പെടുന്നത്. മലമ്പുഴയിലാണ് ഇതുചെന്നുചേരുന്നത്.കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണി മലമ്പുഴയിലേതാണ്. വാളയാറിലെ സംഭരണി വലുപ്പത്തില്‍ രണ്ടാം സ്ഥാനത്താണ്. സൈലന്റ്വാലി മലകളില്‍നിന്നും ഉത്ഭവിച്ച് ചുറ്റിത്തിരിഞ്ഞൊഴുകി പട്ടാമ്പിയ്ക്കടുത്ത പള്ളിപ്പുറം റെയില്‍വെ സ്റ്റേഷന് സമീപത്തു വച്ച് ഭാരതപ്പുഴയില്‍ ചേരുന്ന പോഷകനദിയാണ് തൂതപ്പുഴ, തുല്പനാട്, കാഞ്ഞിരമുക്കുനദി എന്നിവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: