ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫുമായി ചേര്‍ന്ന് കേരളാ കോണ്‍ഗ്രസ് മത്സരിക്കുമെന്നും എന്നാല്‍ പാര്‍ട്ടിയുടെ ശക്തിക്കനുസരിച്ച് അര്‍ഹതപ്പെട്ട സീറ്റു ലഭിക്കാത്തതില്‍ പ്രതിഷേധമുണ്ടെന്നും കേരളാ കോണ്‍ ഗ്രസ് സെക്യുലര്‍ ജില്ലാ പ്രസിഡന്റ് ബേബി പാറക്കാടന്‍ പറഞ്ഞു. കേരളാ കര്‍ഷക യൂണിയന് സെക്യുലറിന്റെ ആഭിമുഖ്യത്തില്‍ കൂടിയ കേരളാ കോണ്‍ഗ്രസ് അമ്പത്തിരണ്ടാം ജന്മദിനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ ആവശ്യങ്ങളെ അവഗണിച്ചവരെ പരാജയപ്പെടുത്താന്‍ കര്‍ഷകര്‍ തയ്യാറാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സംസ്ഥാന പ്രസിഡന്റ് ആന്റണി കരിപ്പാശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ആന്റണി വര്‍ഗീസ്, ഇ. ഷാബ്ദീന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: