അമ്പലപ്പുഴ: ശക്തമായ കടല്‍ക്ഷോഭത്തില്‍ എട്ട് വീടുകള്‍ തകര്‍ന്നു. പുറക്കാട് പഞ്ചായത്ത് 18-ാം വാര്‍ഡിലെ സരസ്വതി തോപ്പില്‍ പുതുവല്‍, രവീന്ദ്രന് പുതുവല്‍, ലിജി പുത്തന്‍പറമ്പ്, ജയന്തി പുതുവല്‍, സൈനബ, അബൂബക്കര്‍, ഉദയഭാനു, ചെല്ലമണി പുതുവല്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്.
ഈ കുടുംബങ്ങളെ കരൂര്‍ ഗവ. ന്യൂ എല്‍ പി സ്കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് പഞ്ചായത്തിലെ പായല്‍കുളങ്ങര മുതല്‍ പഴയങ്ങാടി വരെയുള്ള ഭാഗത്തെ തീരത്ത് ശക്തമായ കടല്‍ക്ഷോഭമുണ്ടായത്.50 ഓളം വീടുകള്‍ ഇവിടെ തകര്‍ച്ചാഭീഷണിയിലാണ്.
വീട് തകര്‍ന്ന കുടുംബങ്ങളോട് സര്‍ക്കാര്‍ കാട്ടുന്ന അനാസ്ഥക്കെതിരെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്കരിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് ദുരിതബാധിതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: