ഒരു സംശയം, കേരളത്തില്‍ ബീഫ് കഴിക്കാന്‍ പ്രത്യേകിച്ച് യാതൊരു വിലക്കുമില്ലാഞ്ഞിട്ടും എന്തിനാണീ പ്രഹസനം? പലരും പറയുന്നു ‘ഞാന്‍ ബീഫ് കഴിക്കും ധൈര്യമുണ്ടെങ്കില്‍ തടയടാ എന്ന്.. ഇത് ഷാപ്പിലിരുന്ന് കുമാരേട്ടന് ഒബാമയെ വെല്ലുവിളിച്ചപോലെയാണല്ലോ?. എന്റെ പൊന്നു മക്കളേ നിങ്ങള്‍ ബീഫോ ബോട്ടിയോ ചാണകമോ എന്താണെന്ന് വച്ചാല്‍ കഴിച്ചോ. അത് അമ്പലത്തിന്റെയോ കാവിന്റെയോ നടക്കല്‍ കൊണ്ട് വന്ന് കഴിച്ച് വിശ്വാസികള്‍ക്കൊരു ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മാത്രം.
ഇനിയിപ്പോ ഒരു 10 കൊല്ലം കഴിയുമ്പോള്‍ കേരളത്തില്‍ ബീഫ് കഴിക്കാനുള്ള അവകാശം നേടിത്തന്നത് സിപിഎം ആണെന്ന് പറയാനാണോ ഈ നാടകം? പണ്ട് ചാന്നാര്‍ സ്ത്രീകള്‍ നടത്തിയ മാറുമറക്കല്‍ സമരം സ്വന്തം പേരില്‍ അടിച്ചെടുത്തവര്‍ ഇത് ചെയ്താലും അദ്ഭുതമില്ല.
പിന്നെ മതഭ്രാന്തിന്റെ ഭാഗമായി ദുപ്പട്ട ഇടാത്തതിന് കുട്ടിയെ കൊന്നല്ലോ? പശുവിനെ കട്ടതിന് മുസ്ലീമിനെ കൊന്നതിനേക്കാള് പൈശാചികമല്ലേ ആ സംഭവം? സഖാക്കള്‍ അതിനെതിരെ എന്തൊക്കെ നടത്തി?
എത്രയിടത്ത് ദുപ്പട്ട ഫെസ്റ്റ് നടന്നു? എത്ര പള്ളിനടകളില്‍ പോര്‍ക്ക് ഫെസ്റ്റ് നടന്നു? ബീഹാറില്‍ മത തീവ്രവാദികള്‍ അമ്പലം ആക്രമിച്ച് കേടു വരുത്തി. ആ ഫാസിസത്തിനെതിരെ എന്തൊക്കെ ഫെസ്റ്റ് നടന്നു?ആരൊക്കെ ഇതിനെതിരെ എത്ര പോസ്റ്റ് ഇട്ടു.
സനീഷ് നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: