കോഴിക്കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി വ്യവസായപ്രമുഖരുടെ യോഗങ്ങള്‍ വിളിച്ചുകൂട്ടാന്‍ സിപിഎം. ഇന്നലെ കോഴിക്കോട് നടന്ന വ്യവസായ പ്രമുഖരുടെ യോഗത്തില്‍ സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് പങ്കെടുത്തു.
ഹോട്ടല്‍ മലബാര്‍ പാലസില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.30ന് നടന്ന യോഗത്തില്‍ നഗരത്തിലെ നിരവധി വ്യവസായ പ്രമുഖര്‍ പങ്കെടുത്തു. മലബാര്‍ ഗോള്‍ഡ്, പി കെ ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള പത്ത് പ്രമുഖ ബ്രാന്റുകളുടെ സാരഥികളും വ്യാപാര വ്യവസായി സമിതിയുടെ ഉന്നത നേതാക്കളും യോഗത്തിനെത്തി.
കോഴിക്കോട്ടെ മേയര്‍ സ്ഥാനാര്‍ത്ഥിയും വ്യവസായ പ്രമുഖനുമായ വികെസി മമ്മദ്കോയയുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി.
പിണറായിയെ കൂടാതെ മുന്‍ വ്യവസായ മന്ത്രിയും കേന്ദ്രകമ്മിറ്റി അംഗമായ എളമരം കരീം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ വി. വി. ദക്ഷിണാമൂര്‍ത്തി, ടി. പി. രാമകൃഷ്ണന്, എ. പ്രദീപ്കുമാര്‍ എംഎ ല്‍എ, ജില്ലാ സെക്രട്ടറി പി. മോഹനന്, തുടങ്ങിയവരാണ് സിപിഎം പ്രതിനിധികളായി പങ്കെടുത്തത്.
തൊഴിലാളി വര്‍ഗ പാര്‍ട്ടി മുതലാളിമാരുടെ യോഗം വിളിച്ച് തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചത് സിപിഎമ്മില്‍ വിവാദത്തിന് ആരംഭമിട്ടിട്ടുണ്ട്. സാമ്പത്തിക പിന്തുണയടക്കമുള്ള സഹായമാണ് നേതാക്കള്‍ വ്യവസായികളോട് അഭ്യര്‍ത്ഥിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: