കട്ടപ്പന: ചപ്പാത്ത് പച്ചക്കാനത്തിന് സമീപം കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 2 യുവാക്കള്‍ക്ക് ഗുരുതര പരിക്ക്. ഹെവന്‍വാലി പുതുപ്പറമ്പില്‍ ഷെറിന്‍രാജ്(34), പച്ചക്കാട് കൈതക്കല്‍ ജിനു ചെറിയാന്(29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചപ്പാത്തില്‍ നിന്നും ഇരുവരും ജിനുചെറിയാന്റെ വീട്ടിലേക്ക് വരും വഴി പച്ചക്കാനം വളവില്‍ വെച്ച് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഇരുവരേയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതര പരിക്കായതിനാല്‍ ജിനു ചെറിയാനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും, ഷെറിന് രാജിനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി. ഉപ്പുതറ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: