പൈനാവ് : തപാല്‍ ദിനാചരണത്തിന്റെ ഭാഗമായി സ്കൂള്‍ പരിസരത്തെ തെരുവ്നായ്ക്കളുടെ ശല്ല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഗവ യു പി സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്തയച്ചു. ജാഥയായി പൈനാവ് പോസ്റ്റോഫീസില്‍ നേരിട്ടെത്തിയാണ് കത്തുകള്‍ നിക്ഷേപിച്ചത്. തുടര്‍ന്ന് സബ് പോസ്റ്റോഫീസര് കെ കെ രാജേന്ദ്രന്, പോസ്റ്റല്‍ അസിസ്റ്റന്റ് അജോ. കെ ജോണ്‍ എന്നിവര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സ് എടുത്തു. തപാലിന്റെ ഇതുവരെയറിയാത്ത കൗതുകങ്ങള്‍ കണ്ടറിഞ്ഞത് കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: