കട്ടപ്പന: യുവാക്കള്‍ക്ക് സീറ്റി നിഷേധിക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് പാര്‍ട്ടികളിലെ യുവനേതാക്കള്‍ മത്സര രംഗത്ത്്. യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ: ജോഷി മണിമല ടൗണ്‍ വാര്‍ഡിലാണ് മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കെഎസ്സി സംസ്ഥാന സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, മണ്ഡലം പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.കൂടാതെ കട്ടപ്പന പ്രിന്റിംഗ് സൊസൈറ്റി ഭരണ സമതി അംഗം കൂടിയാണ് ജോഷി. ഫ്രണ്ട്സ് ഓഫ് കട്ടപ്പന, പൗരാവകാശ വേദി, കട്ടപ്പന ക്ലബ്, യുവ അഭിഭാഷാക ഫോറം എന്നീ സംഘടനകളുടെ പിന്തുണയും ജോഷി ഉറപ്പാക്കിക്കഴിഞ്ഞു. കെപിസിസി വിചാര്‍ വിഭാഗ് നിയോചക മണ്ഡലം ചെയര്മാന് സുനില്‍ പൂതക്കുഴിയാണ് കോണ്‍ഗ്രസിലെ വിമതന്. പള്ളിക്കവല വാര്‍ഡില്‍ നിന്നുമാണ് ഇദ്ദേഹം മത്സരക്കാനൊരുങ്ങുന്നത്. യുവദീപ്തി, എന്നിവയുടെ സജീവ പ്രവര്‍ത്തകനായിരുന്ന സുനില്‍ ഫെറോന പ്രസിഡന്റ്, വൈഎംസിഎ മുന്‍ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് . ഇരുവരെയും അനുനയിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: