അടിമാലി: കപട മതേതരത്വവാദികളുടെ ഹിന്ദുവിരുദ്ധ നിലാപാടുകളില്‍ നിന്നും ജനശ്രദ്ധ തിരിക്കുവാന്‍ സി പിഎം ബോധപൂര്‍വ്വം നടത്തുന്ന പരിശ്രമമാണ് ബീഫ് മേളയെന്ന്് സ്വാമി ദേവചൈതന്യ പറഞ്ഞു. ഹൈന്ദവ ആചാന്മാരെ അവഹേളിക്കുന്നതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യ വേദി അടിമാലി പഞ്ചായത്തു കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ വാഹനപ്രചരണ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ബീഫ് നിരോധിക്കുകയോ, ബീഫ് വ്യാപാരത്തേയോ, ഉപയോഗത്തേയോ എതിര്‍ക്കുകയോ ചെയ്യാത്ത സാഹചര്യത്തിലും ഹിന്ദുവിരുദ്ധവും, ഹിന്ദു ആരാധനാ സമ്പ്രദായത്തേയും ആചാരത്തേയും ആക്ഷേപിച്ച് കലാലയങ്ങളിലും, തെരുവോരങ്ങളിലും ബീഫ് മേള നടത്തി സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന നാട്ടില്‍ മത വിദ്വേഷം വളര്‍ത്തുന്ന നിലപാടുകളില്‍ നിന്നും സിപിഎമ്മും സിപിഎമ്മിന് കുഴലൂത്ത് നടത്തന്ന സാഹിത്യകാരന്മാരും, മാധ്യമപ്രവര്‍ത്തകരും വസ്തുതകളെ തരിച്ചറിഞ്ഞ് വിവേകപൂര്‍വ്വം പ്രവര്‍ത്തിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സമിതിയംഗം സ്വാമി ദേവചൈതന്യ അറിയിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: