അടിമാലി: കൊന്നത്തടി പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനായി കോണ്‍ഗ്രസ് നേതാക്കള്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കയ്യാങ്കളി. ഈ ജനറല്‍ വാര്‍ഡില്‍ മത്സരിക്കാനായി ആറ് പേരാണ് രംഗത്തിറങ്ങിയിരിക്കുന്നത്. വാര്‍ഡ് മെമ്പറായ വനിതയും മത്സരിക്കാന്‍ തയ്യാറായി രംഗത്തുണ്ടായിരുന്നു. ഉന്നത നേതാക്കളുടെ നേതൃത്വത്തിലായിരുന്നു യോഗം നടന്നത്. പ്രശ്നങ്ങളുണ്ടായതോടെ യോഗം പിരിച്ചുവിടുകയായിരുന്നു. ഡിസിസി ഇടപെട്ടാലും സ്ഥാനാര്‍ത്ഥി മോഹികളെ നിയന്ത്രിക്കനാവില്ലെന്നാണ് സംസാരം. പല വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥി മോഹികള്‍ കോണ്‍ഗ്രസിന് തലവേദനയായിരിക്കുകയാണ് . പ്രശ്നങ്ങള്‍ പരിഹരിക്കാനെത്തുന്ന നേതാക്കളെ കൈകാര്യം ചെയ്യുന്ന രീതിയിലാണ് കാര്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: