ഹോം » കായികം » 

പെലെ കൊല്‍ക്കത്തയില്‍

വെബ് ഡെസ്‌ക്
October 11, 2015

peleകൊല്‍ക്കത്ത:  ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഭാഗമാകാന്‍ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ കൊല്‍ക്കത്തയിലെത്തി. മൂന്ന് ദിവസം നഗരത്തില്‍ തങ്ങുന്ന ഇദ്ദേഹം നാളെ ഐഎസ്എല്ലിലെ കേരള ബ്ലാസ്റ്റേഴ്‌സ് – അത്‌ലറ്റികോ ഡി കൊല്‍ക്കത്ത മത്സരം കാണും.

ഇന്നലെ രാവിലെ നഗരത്തിലെത്തിയ ഫുട്‌ബോള്‍ ഇതിഹാസത്തിന് ആവേശകരമായ സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. താജ് ബംഗാള്‍ ഹോട്ടലിലാണ് പെലെയ്ക്ക് താമസസൗകര്യമൊരുക്കിയത്. ഇന്നു രാവിലെ മാധ്യമങ്ങളുമായി മുഖാമുഖം. തുടര്‍ന്ന് വിദ്യാര്‍ഥികളോട് സംവദിക്കും.

വൈകീട്ട് അദ്ദേഹം ഈഡന്‍ ഗാര്‍ഡന്‍സ് സന്ദര്‍ശിക്കും. 1977ല്‍ മോഹന്‍ ബഗാനും പെലെ കളിച്ച ന്യൂയോര്‍ക്ക് കോസ്‌മോസുമായുള്ള മത്സരം നടന്നത് ഈഡനില്‍. അന്ന് ബഗാനായി കളിച്ച താരങ്ങളെ ആദരിക്കുന്ന ചടങ്ങിലും പെലെ പങ്കെടുക്കും. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ സൗരവ് ഗാംഗുലി, സംഗീതജ്ഞന്‍ എ.ആര്‍. റഹ്മാന്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

അവസാന ദിവസമാണ് സാള്‍ട്ട്‌ലേക്കില്‍ ബ്ലാസ്റ്റേഴ്‌സ്-കൊല്‍ക്കത്ത മത്സരം കാണുക. അന്നു രാത്രിയോടെ പെലെ നഗരത്തോട് വിട ചൊല്ലും.

Related News from Archive
Editor's Pick