ഹോം » പ്രാദേശികം » കോട്ടയം » 

ഇളങ്ങുളം മുത്താരമ്മന്‍ കോവിലില്‍ കണ്ണകീമഹായജ്ഞം

October 12, 2015

ഇളങ്ങുളം: ശ്രീമുത്താരമ്മന്‍ കോവിലില്‍ 14 മുതല്‍ 21 വരെ കണ്ണകീമഹായജ്ഞം നടത്തും. പി.കെ. വ്യാസന്‍ അമനകരയാണ് യജ്ഞാചാര്യന്‍. മംഗളാദേവിയായും മുത്താരമ്മയായും ഭക്തജനങ്ങള്‍ക്ക് അനുഗ്രഹമേകുന്ന ആദിപരാശക്തിയുടെ അവതാരമായ കണ്ണകീദേവിയെ ഉപാസിക്കുന്ന യജ്ഞം അപൂര്‍വ്വമായാണ് കേരളത്തിലെ ക്ഷേത്രങ്ങളില്‍ നടക്കുന്നത്. ചിലപ്പതികാരത്തിലെ പുകാര്‍കാണ്ഡം, മധുരൈകാണ്ഡം, വഞ്ചികാണ്ഡം എന്നിവയെല്ലാം യജ്ഞവിഷയമാകും. 14ന് വൈകിട്ട് 6ന് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ഹരിദാസ് യജ്ഞം ഉദ്ഘാടനം ചെയ്യും. തന്ത്രി കല്ലമ്പള്ളിയില്ലം ദാമോദരന്‍ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും. 15 മുതല്‍ യജ്ഞദിവസങ്ങളില്‍ രാവിലെ 7ന് പാരായണം. ഉച്ചയ്ക്ക് അമൃതഭോജനം, 2ന് പാരായണം പ്രഭാഷണം എന്നിങ്ങനെയാണ് ചടങ്ങുകള്‍.
16ന് രാത്രി 8ന് സപ്താവര്‍ണ്ണ മഹാപൂജ, 17ന് രാത്രി 8ന് കുംഭകുടം, കുത്തിയോട്ടം, വില്‍പ്പാട്ട്, 11ന് വടക്കുപുറത്ത് കുരുതി, 18ന് വൈകിട്ട് 4ന് ജ്ഞാനദായക മഹായജ്ഞം. 20ന് രാത്രി 8ന് സങ്കല്‍പ സായൂജ്യധ്യാനം.
21ന് 11ന് അവഭൃഥസ്‌നാനം എന്നിങ്ങനെയാണ് പ്രധാന ചടങ്ങുകള്‍. 22, 23 തീയതികളില്‍ നവരാത്രി ആഘോഷ ഭാഗമായി അമ്മന്‍ സംഗീതാര്‍ച്ചന നടക്കും.

Related News from Archive
Editor's Pick