ഹോം » പ്രാദേശികം » കോട്ടയം » 

പുതിയ സബ്‌സ്റ്റേഷന്‍ സ്ഥാപിക്കണം

October 12, 2015

ചങ്ങനാശേരി: പട്ടണത്തില്‍ വൈദ്യുതി മുടക്കം പതിവാകുന്നു. ദിവസവും അഞ്ചും ആറും തവണവരെയാണ് വൈദ്യുതി മുടങ്ങുന്നത്. വ്യാപാരസ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും ഇത് പ്രതിസന്ധി സൃഷ്ടിക്കുന്നു.
നഗരത്തിലൂടെ കടന്നുപോകുന്ന 11 കെ.വി ഫീഡറുകള്‍ 13 കിലോമീറ്റര്‍ വരെ ദൂരം പോകുന്നുണ്ട്. അതിനാല്‍ ലൈനില്‍ എവിടെ തകരാറു സംഭവിച്ചാലും നഗരപ്രദേശത്തെ വൈദ്യുതി വിതരണം നിലയ്ക്കും. ഇതിന് പരിഹാരമായി നഗരത്തിന്റെ പടിഞ്ഞാറുഭാഗത്ത് രമണന്‍ നഗര്‍, മനയ്ക്കച്ചിറ തുടങ്ങിയ പ്രദേശങ്ങളില്‍ പുതിയ സബ്‌സ്റ്റേഷന്‍ സ്ഥാപിച്ച് കൂടുതല്‍ 11 കെ.വി.ഫീഡറുകള്‍ സ്ഥാപിച്ചാല്‍ ഇതിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ കഴിയും. കെ.എസ്ഇബി അധികൃതരും ജനപ്രതിനിധികളും ജനങ്ങളുടെ അടിയന്തിര ആവശ്യമായി കണ്ട് വൈദ്യുതി വകുപ്പിന്റെ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാകുവാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

കോട്ടയം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick