ഹോം » പ്രാദേശികം » കോട്ടയം » 

സമാന്തര സര്‍വീസ്: ഇന്ന് ബസുകള്‍ പണിമുടക്കും

October 12, 2015

മുണ്ടക്കയം: ഓട്ടോറിക്ഷകളുടെ സമാന്തര സര്‍വ്വീസില്‍ പ്രതിഷേധിച്ച് മുണ്ടക്കയത്ത് ഇന്ന് ചില റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കും.
കൂട്ടിക്കല്‍, പറത്താനം, പുലിക്കുന്ന്, പുഞ്ചവയല്‍, വണ്ടന്‍പതാല്‍, പാലൂര്‍ക്കാവ് എന്നീ സ്ഥലങ്ങളില്‍ നിന്നു മുണ്ടക്കയത്തേക്കുള്ള ഓട്ടോ സമാന്തര സര്‍വീസുകള്‍ക്കെതിരെയാണ് പ്രതിഷേധം. ഇവര്‍ക്കെതിരെ നടപടിയെടുക്കാത്ത അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് മുണ്ടക്കയം പരിസരപ്രദേശങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ബസുകളാണ് ഇന്ന് സര്‍വീസ് നിര്‍ത്തിവച്ച് പണിമുടക്കുന്നത്.

Related News from Archive
Editor's Pick