ഹോം » കേരളം » 

പെമ്പിളൈ ഒരുമൈയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകും

October 11, 2015

munnar-strike-2മൂന്നാര്‍: സ്ത്രീ തൊഴിലാളികളുടെ കൂട്ടായ്മയായ പെമ്പിളൈ ഒരുമൈയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകും.  കൂലിവര്‍ധന് ആവശ്യപ്പെട്ട് സമരം നടത്തുന്ന സ്ത്രീ തൊഴിലാളികള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുവാന്‍ കഴിഞ്ഞ ദിവസം നിശ്ചയിച്ചിരുന്നു.  ഇന്നലെ ഇതിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്ന് പറഞ്ഞിരന്നു.എന്നാല്‍ ചൊവ്വാഴ്ചയ്ക്ക് ശേഷമേ പ്രഖ്യാപനം ഉണ്ടാകുകയുള്ളു എന്നാണറിയുന്നത്.

വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചെങ്കിലും ഔദ്യോഗികമായുള്ള പ്രഖ്യാപനം വൈകുമെന്നു നേതാക്കള്‍ പറയുന്നു. തൊഴിലാളികള്‍ക്ക് ശക്തമായ സ്വാധീനം ഉള്ള വിവിധ പഞ്ചായത്ത് വാര്‍ഡുകളിലാണ് പെമ്പിളൈ ഒരുമൈ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ സ്ത്രീ തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ഇവര്‍ തീരുമാനിച്ചത്. ഇന്ന് സമരം 13-ാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇന്നലെ സംയുക്ത ട്രേഡ് യൂണിയനും പെമ്പിളൈ ഒരുമൈയും ശക്തി പ്രകടനം നടത്തിയിരുന്നു.

ഓരോ ദിവസവും പെമ്പിളൈ ഒരുമൈയിലേക്ക് എത്തുന്ന തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണ്. ശക്തികാണിക്കുന്നതിനായി ഇരുപക്ഷവും മത്സരിക്കുമ്പോഴും മുഴുപട്ടിണിയിലേക്കാണ് തൊഴിലാളികള്‍ നീങ്ങുന്നത്. ഉപരോധ സമരം അവസാനിപ്പിച്ച് സമാധാനപരമായാണ് സമരം നിലവില്‍ മുന്നോട്ടുനീങ്ങുന്നത്. നാളെ നടക്കുന്ന പിഎല്‍സി യോഗത്തില്‍ പ്രതീക്ഷയുള്ളതായി തൊഴിലാളികള്‍ പറഞ്ഞു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick