ഹോം » കേരളം » 

ചിഹ്നം അനുവദിക്കല്‍: അധികാരപ്പെടുത്തിയവരുടെ വിവരം അറിയിക്കണം

October 11, 2015

election-commision-keralaതിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിക്കുന്നതിനുവേണ്ടി പാര്‍ട്ടി അധികാരപ്പെടുത്തിയവരുടെ വിവരം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെയോ ബന്ധപ്പെട്ട ജില്ലാ തെരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥനെയോ വരണാധികാരിയെയോ അടിയന്തിരമായി അറിയിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ഇതിനകം ഇതു സംബന്ധിച്ച് കമ്മീഷന് ലഭിച്ച വിവരങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥര്‍ക്കു നല്‍കിയിട്ടുണ്ട്.

പാര്‍ട്ടി അധികാരപ്പെടുത്തിയവര്‍ ഒക്‌ടോബര്‍ 17നു വൈകിട്ട് മൂന്നിനു മുമ്പ് ബന്ധപ്പെട്ട വരണാധികാരിക്ക് പാര്‍ട്ടി ചിഹ്നം അനുവദിക്കുന്നതിനുളള ശുപാര്‍ശക്കത്ത് നല്‍കണം. അധികാരപ്പെടുത്തിയയാള്‍ ഒപ്പിട്ടിട്ടുളള കത്തുകള്‍ക്ക് മാത്രമേ സാധുതയുണ്ടായിരിക്കുകയുളളുവെന്നും കമ്മീഷന്‍ അറിയിച്ചു.

Related News from Archive
Editor's Pick