ഹോം » കേരളം » 

ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് താലൂക്ക് തലത്തില്‍ രൂപീകരിക്കണം

October 11, 2015

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്  ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് ബ്ലോക്ക് തലത്തില്‍ എന്നതിനു പകരം താലൂക്ക് തലത്തില്‍ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ രൂപീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

വരണാധികാരികളല്ലാത്ത തഹസില്‍ദാര്‍മാരെ വേണം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇതിലേക്ക് നിയോഗിക്കേണ്ടതെന്നും കമ്മീഷന്‍ വ്യക്തമാക്കി.

Related News from Archive
Editor's Pick