ഹോം » ഭാരതം » 

സ്പാനിഷ് പാതിരിക്ക് ഭാരതപൗരനായി ഈ മണ്ണില്‍ മരിക്കാന്‍ ആഗ്രഹം

October 12, 2015

റായ്ഗഡ്: ഭാരതത്തില്‍ മിഷണറി പ്രവര്‍ത്തനം നടത്തുന്ന സ്പാനിഷ് പാതിരിക്ക് ഭാരത പൗരനായി ഭാരതമണ്ണില്‍ മരിക്കണമെന്നാഗ്രഹം. റായ്ഗഡിലെ ട്രൈബല്‍ മേഖലയില്‍ പ്രവര്‍ത്തനം നടത്തുന്ന ഫാ. ഫെഡറിക്  ഗുസിയാണ് തന്റെ മനോഗതം വ്യക്തമാക്കിയത്. സ്പാനിഷ് ജൂയിസ്റ്റ് പാതിരിയായ ഇദ്ദേഹത്തിന് അടുത്തമാര്‍ച്ചില്‍ 90 വയസ്സ് തികയും.

1948 മുതല്‍ ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന് ഇതുവരെ ഭാരത പൗരത്വം ലഭിച്ചിട്ടില്ല. 1982ല്‍ ഭാരത പൗരത്വത്തിനായി അപേക്ഷ നല്‍കിയെങ്കിലും തീരമാനമായില്ല. വീണ്ടും അപേക്ഷ നല്‍കി. ഇപ്പോള്‍ ഇത്ംസബന്ധിച്ചുള്ള ഭരണപരമായ കാര്യങ്ങള്‍ ബാന്ദ്രയിലെ ജില്ലാ കളക്ടറുടെ ഓഫീസില്‍ പൂര്‍ത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു. ആറ് പതിറ്റാണ്ടായി ഭാരതം സ്വന്തം രാഷ്ട്രമായിട്ടാണ് കണക്കാക്കുന്നതെന്നും പൗരത്വം ഉടനെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Related News from Archive
Editor's Pick