ഹോം » പ്രാദേശികം » കോഴിക്കോട് » 

സമഗ്ര വികസനത്തിന് സിപിഎമ്മിന്റെ ബദല്‍ ബീഫ്‌ഫെസ്റ്റ്: കെ.സുരേന്ദ്രന്‍

October 12, 2015

ഉള്ളിയേരി: നരേന്ദ്രമോദി സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ഭാരതം വികസനക്കുതിപ്പ് നടത്തുമ്പോള്‍ ബീഫ്‌ഫെസ്റ്റ്‌നടത്തി. ഇടതുപക്ഷം സ്വയം അപഹാസ്യരാവുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു.
ഉള്ളിയേരി പഞ്ചായത്ത് കന്നൂര്‍ നോര്‍ത്തില്‍ ബിജെപി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൗകര്യവികസനം,രാജ്യാന്തരബന്ധങ്ങള്‍, ജനക്ഷേമപദ്ധതികള്‍ എന്നീ മേഖലകളില്‍ കേന്ദ്രസര്‍ക്കാര്‍ വന്‍ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. മൂല്യബോധവും ഉന്നത പഠന നിലവാരവും ഉണ്ടാകേണ്ട സരസ്വതി ക്ഷേത്രങ്ങളില്‍ ബീഫ്‌ഫെസ്റ്റ് നടത്തി അധഃപതിക്കുന്ന ഇടതുരാഷ്ട്രീയത്തെ ജനങ്ങള്‍ അവജ്ഞയോടെ തള്ളും, അദ്ദേഹം പറഞ്ഞു. രാജേന്ദ്രന്‍ കെ അധ്യക്ഷത വഹിച്ചു. എന്‍.പി.രാമദാസന്‍, വട്ടക്കണ്ടി മോഹന്‍, എ.സി. മാധവന്‍ മാസ്റ്റര്‍, വട്ടക്കണ്ടി സുധന്‍,രഘു നരിക്കോട് എന്നിവര്‍ സംസാരിച്ചു

കോഴിക്കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick