ഹോം » പ്രാദേശികം » കോഴിക്കോട് » 

സിപിഎമ്മിന്റെ ഹിന്ദുവിരുദ്ധ നിലപാട് മുസ്ലീങ്ങളെ പ്രീണിപ്പിക്കാന്‍: എംടി രമേശ്‌

October 12, 2015

ബാലുശ്ശേരി: സിപിഎമ്മിന്റെ ഹിന്ദുവിരുദ്ധ നിലപാട് മുസ്ലീങ്ങളെ പ്രീണിപ്പിക്കാനാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ടി രമേശ് പറഞ്ഞു. ബിജെപി നന്മണ്ട പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെ ന്‍ഷന്‍ നന്മണ്ടയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ വളര്‍ച്ചയില്‍ വിറളി പൂണ്ടിരിക്കുകയാണ് ഇരുമുന്നണികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പി.എം ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.
എടവന ശ്രീധരന്‍, എം പ്രദീപന്‍മാസ്റ്റര്‍, ടി ബാബുമാസ്റ്റര്‍, കെ.പി ചന്ദ്രന്‍, എന്നിവര്‍ സംസാരിച്ചു. പി ബാബുരാജ് സ്വാഗതവും ടി.കെ രാജന്‍ നന്ദിയും പറഞ്ഞു.

കോഴിക്കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick