ഹോം » പ്രാദേശികം » കോഴിക്കോട് » 

നബാര്‍ഡ് നാളികേര വികസന ബോര്‍ഡ് ഓഫീസുകള്‍ കോഴിക്കോട്ട് തുടങ്ങണം: സഹകാര്‍ ഭാരതി

October 12, 2015

കോഴിക്കോട്: നബാര്‍ഡ് നാളികേര വികസനബോര്‍ഡ് എന്നിവയുടെ ഓഫീസ് കോഴിക്കോട് ആരംഭിക്കണമെന്ന് സഹകാര്‍ ഭാരതി സംസ്ഥാന പ്രസിഡന്റ് എന്‍.സദാനന്ദന്‍ ആവശ്യപ്പെട്ടു. കോഴിക്കോട് നടന്ന അക്ഷയശ്രീ സ്വയംസഹായ സംഘങ്ങളുടെ ജില്ലാ തല ശില്പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നേരത്തെ കോഴിക്കോട്ട് നിലവിലുണ്ടായിരുന്ന നബാര്‍ഡ് ഓഫീസ് ഇവിടെ നിന്ന് മാറ്റിയത് മൂലം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ്. ഏറ്റവും കൂടുതല്‍ നാളികേരം ഉല്പാദിപ്പിക്കുന്ന കോഴിക്കോട് നാളികേര വികസന ബോര്‍ഡിന്റെ ഓഫീസ് അത്യാവശ്യമാണ്. സ്വയം സഹായസംഘങ്ങള്‍ക്ക് നിശ്ചിത ഇളവോടുകൂടി വായ്പ നല്‍കുന്നതില്‍ സഹകരണസ്ഥാപനങ്ങള്‍ കൂടുതല്‍ താല്‍പര്യം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയ സ്വയം സേവക സംഘം വിഭാഗ സംഘചാലക് യു. ഗോപാല്‍ മല്ലര്‍ ഉദ്ഘാടനം ചെയ്തു. സഹകാര്‍ ഭാരതി ജില്ലാ പ്രസിഡന്റ് എ.വാസുദേവന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. അക്ഷയശ്രീ സംസ്ഥാന കോര്‍ഡിനേറ്റര്‍ വി. ശ്രീകണ്ഠന്‍, സംസ്ഥാന സെക്രട്ടറി പി.സത്യന്‍, വി.ടി. ഷീന, പത്മനാഭന്‍ മണിയൂര്‍ എന്നിവര്‍ ക്ലാസ്സെടുത്തു സഹകാര്‍ ഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.ആര്‍. കണ്ണന്‍സമാപന പ്രസംഗം നടത്തി. ആര്‍.കെ. സുരേഷ് കുമാര്‍ സ്വാഗതവും സഹകാര്‍ ഭാരതി ജില്ലാ സെക്രട്ടറി ടി. നന്ദനന്‍ നന്ദിയും പറഞ്ഞു. എം. കുഞ്ഞാമു, ബാബു കായണ്ണ, അഡ്വ.വിജി. സുരേന്ദ്രന്‍, ശ്രീവത്സന്‍, രമേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.

കോഴിക്കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick