ഹോം » പ്രാദേശികം » കോഴിക്കോട് » 

വ്യാപാരികള്‍ക്ക് അടിയന്തര സഹായം നല്കണം

October 12, 2015

കോഴിക്കോട്: കോഴിക്കോട് മിഠായിതെരുവ് റോഡില്‍ അടിക്കടി ഉണ്ടയി തീപിടുത്തം മൂലം കടുത്ത നഷ്ടം സംഭവിച്ച വ്യാപാരികള്‍ക്ക് സാമ്പത്തിക സഹായവും പുനര്‍നിര്‍മ്മാണത്തിന് അനുമതിയും നല്കണമെന്ന് ആ മേഖലയിലെ വിവിധ വ്യാപാര സംഘടനാ ഭാരവാഹികളുടെ സംയുക്ത യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
മിഠായി തെരുവ്, മൊയ്തീന്‍ പള്ളി റോഡ്,കോര്‍ട്ട് റോഡ്, ജി.എച്ച്‌റോഡ്, പാളയം എന്നീ അടുത്തടുത്ത വ്യാപാര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് അടിക്കടിയുണ്ടായ തീപിടുത്തങ്ങളെ പറ്റി സമഗ്രമായ അന്വേഷണം നടത്തണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആവശ്യമായ മുന്‍കരുതലുകളും അഗ്നിശമന സേനയിലെ ഒഴിവുകള്‍ നികത്തുകയും ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. കോഴിക്കോട് കെവിന്‍ ആര്‍ക്കേഡില്‍ ചേര്‍ന്ന യോഗത്തില്‍ സി.ഇ. ചാക്കുണ്ണി അദ്ധ്യക്ഷത വഹിച്ചു.സി.എന്‍. രാധാകൃഷ്ണന്‍, ജോഷി പോള്‍ പി. അഡ്വ.എം.കെ. അയ്യപ്പന്‍ സി.ഐ ജോയ്, കെ.പി.സുധാകരന്‍, എം.ഇ അഷറഫ്, സി.കെ.ബാബു, അനില്‍ ചെറിയാന്‍ സി.സി. മനോജ്, പി.ഐ. അജയന്‍, ബി. മംഗള്‍ സിംഗ് എന്നിവര്‍ സംസാരിച്ചു. കുന്നോത്ത് അബൂബക്കര്‍ സ്വാഗതവും വാസു നന്ദിയും പറഞ്ഞു.

കോഴിക്കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick