ഹോം » പ്രാദേശികം » പാലക്കാട് » 

നഗരവികസനത്തിന് സമഗ്ര പദ്ധതിയുമായി ബിജെപി

October 12, 2015

പാലക്കാട്: നഗരസഭയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്തുവാനായി ബിജെപി വിവിധല പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ജലസമൃദ്ധി കുടിവെള്ള സംരക്ഷണ പദ്ധതി, തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിന് ജ്യോതിര്‍നഗരം പദ്ധതി. മാലിന്യ സംസ്‌ക്കരണത്തിനായി അമല്‍ നഗരം, റോഡ്് വികസനത്തിനായി രാജവീഥി പദ്ധതിയും സ്ഥിരം പ്രശ്‌നപരിഹാര സെല്ലും.
കേന്ദ്രാവിഷ്‌കൃത മാസ്റ്റര്‍ ഡ്രെയിനേജ് പദ്ധതിസ നടപ്പിലാക്കും. നഗരസഭ ഭരണ പരിഷ്‌ക്കാരത്തിനായി മാതൃക നഗരം പദ്ധതി. ഇതുമായി ബന്ധപ്പെട്ട് ഇ-ഗവേര്‍ണണന്‍സ്, അഴിമതിരഹിത ഭരണം, വാര്‍ഡ് ജാഗ്രതാ സമിതി, ഓഫീസ് നവീകരണം എന്നിവ നടപ്പിലാക്കും.
നഗര സൗന്ദര്യവത്ക്കരണത്തിനായി എല്ലാ ഡ്രെയിനേജുകള്‍ക്കും കവറിംഗ് നിര്‍മ്മിച്ച് നടപ്പാതകളും, പാര്‍ക്കിംഗ് സ്ഥ്‌ലങ്ങളുമാക്കി മാറ്റും. മൊബൈല്‍ കംഫര്‍ട്ട് സ്റ്റേഷന്‍ സൗകര്യം ഏര്‍പ്പെടുത്തും. ഹരിത നഗരത്തിനായി വൃക്ഷത്തൈകള്‍ നട്ടിപിടിപ്പിക്കും.
കേന്ദ്രനഗരവികസന വകുപ്പുമായി ചേര്‍ന്ന് പാലക്കാട് നഗരത്തില്‍ പ്രത്യേക നഗരവികസന പാക്കേജ് നടപ്പിലാക്കും. കല്‍പ്പാത്തി വന്ദനം, വയര്‍ലസ് സിറ്റി പദ്ധതി, അമൃത നഗരം, ഡോ. എ.പി.ജെ. അബ്ദുള്‍കലാം സ്മാരക ലൈബ്രറി, പൊതുശ്മശാനം, സ്റ്റേഡിയം ബസ് സ്റ്റാന്റിനെ അന്താരാഷ്ട്ര നിലവാരമുള്ള ബസ് ടെര്‍മിനലാക്കി ഉയര്‍ത്തും. മുനിസിപ്പല്‍ ബസ്റ്റാന്റ് നവീകരിച്ച് ചൂഡാമണി അയ്യര്‍ സ്മാരക ബസ് ടെര്‍മിനല്‍ എന്ന് പുനര്‍നാമകരണം ചെയ്യും. ടൗണ്‍ ബസ് സ്റ്റാന്റ് ക്യാപ്റ്റന്‍ മണി അയ്യര്‍ സ്മാരക ബസ് ടെര്‍മിനല്‍ എന്നാക്കും. ബസ്‌ബേകളും വെയിറ്റിംഗ് ഷെല്‍ട്ടറുകളും, ഫൂട്ട് ഓവര്‍ ബ്രിഡ്ജുകളും നിര്‍മ്മിക്കും.
മുനിസിപ്പല്‍ ടൗണ്‍ഹാള്‍ നവീകരിച്ച് പുനര്‍നാമകരണം ചെയ്യും. പുത്തൂരില്‍ ശ്രീ മന്നത്ത് പത്മനാഭന്‍ സ്മാരക മിനി ടൗണ്‍ഹാള്‍ നിര്‍മ്മിക്കും. കേന്ദ്ര ശിശുവികസന മന്ത്രാലയവുമായി സഹകരിച്ച് എല്ലാ അംഗനവാടികളെയും ബാല സാംസ്‌ക്കാരിക കേന്ദ്രങ്ങളായി ഉയര്‍ത്തും. ക്രിമിനല്‍ മുക്ത അക്രമരഹിത നഗരമാക്കും. നഗരത്തില്‍ അലഞ്ഞു തിരിയുന്ന പശുക്കളെ സംരക്ഷിക്കുന്നതിന് ഗോശ്രീ ഗോശാലകള്‍ നിര്‍മ്മിക്കും.
നഗരത്തിലെ ക്ഷേത്രങ്ങളെയും, അതിലെ ജീവനക്കാരെയും പൂജാരിമാരെയും ആദ്ധ്യാത്മിക നേതാക്കന്‍മാരെയും ഉള്‍പ്പെടുത്തി സാംസ്‌ക്കാരിക ഉന്നതിക്കായി സംസ്‌കൃതി പദ്ധതിക്ക് തുടക്കം കുറിക്കും.കല്‍പ്പാത്തി സാംസ്‌ക്കാരിക പഠന ഗവേഷണകേന്ദ്രം സ്ഥാപിക്കും. മള്‍ട്ടി സ്റ്റോറേജ് പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തും.
സിന്തറ്റിക് ട്രാക്ക്, ഇന്‍ഡോര്‍ സ്‌റ്റേഡിയം, ഷോപ്പിംഗ് കോംപ്ലക്‌സ് സൗകര്യങ്ങളടങ്ങിയ സെന്‍ട്രല്‍ സ്റ്റേഡിയം നിര്‍മ്മിക്കും.
ആര്‍സിസിയുടെ സബ്‌സെന്റര്‍ പാലക്കാട് നഗരത്തില്‍ തുടങ്ങും. ക്ഷേത്രകുളങ്ങള്‍ നവീകരിച്ച് ക്ഷേത്രത്തിന് തന്നെ വിട്ടുകൊടുക്കും. വിവിധ ക്ഷേമപദ്ധതികളുടെ മേല്‍നോട്ടചുമതല നഗരസഭയിലെ എല്ലാ കൗണ്‍സിലര്‍മാര്‍ക്കും വിഭജിച്ച് നല്‍കും.

പാലക്കാട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick