ഒറ്റപ്പാലം നഗരസഭയിലെ ബിജെപി സ്ഥാനാര്‍ത്ഥികള്‍

Monday 12 October 2015 11:33 am IST

ഒറ്റപ്പാലം: നഗരസഭയിലെ 36 വാര്‍ഡുകളിലും ബിജെപി മല്‍സരിക്കും. പാര്‍ട്ടിയുടെ നാലു സിറ്റിങ് കൗണ്‍സിലര്‍മാരില്‍ എസ്. പാര്‍വതി മാത്രമാണ് ആദ്യഘട്ടത്തില്‍ പുറത്തുവിട്ട 25 വാര്‍ഡുകളിലെ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കോണ്‍ഗ്രസില്‍നിന്നു കൂറുമാറി സിപിഎം പിന്തുണയോടെ 17ാം മാസം നഗരസഭാധ്യക്ഷയായിരുന്ന പി. പാറുക്കുട്ടിയുടെ ഭര്‍ത്താവ് ഇ.പി. മാധവന്‍കുട്ടി ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടികയിലുണ്ട്. പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളും വാര്‍ഡുകളും സ്ഥാനാര്‍ഥികളും: ഒന്ന്. സി.ശകുന്തള, രണ്ട്. എം.ചന്ദന്‍, നാല്. ജ്യോതിലക്ഷ്മി, ഏഴ്. യു.പി.പ്രേമരാജി, 11. വിജിത, 13. ടി.രാമന്‍കുട്ടി, 14. ആര്‍.മണികണ്ഠന്‍, 15. എസ്.പാര്‍വതി, 17. ടി.കെ.റീന, 18. കെ.പി. ഷൈലജ, 19. ബീന ബാലകൃഷ്ണന്‍, 20. കെ. രാമചന്ദ്രന്‍, 21. കൃഷ്ണകുമാരി, 22. മനോജ് ആട്ടീരി, 23. വിജയലക്ഷ്മി നെയ്ത്താത്ത്, 24. സി.സുമേഷ്, 26. ഇ.പി.മാധവന്‍കുട്ടി, 27. ശോഭ, 28. വി. ഗിരിജ, 29. ജയരാജന്‍, 31. എം.കെ.ചന്ദ്രശേഖരന്‍, 32. കെ.മധു, 33. കവിത, 34. രജനി, 35.പുഷ്പജ മണികണ്ഠന്‍.