ഹോം » പ്രാദേശികം » പാലക്കാട് » 

റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധം

October 12, 2015

വൈവാഹിക
കുടുംബസംഗമം
പാലക്കാട്: വിശ്വകര്‍മ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വൈവാഹിക കുടുംബസംഗമം നവംബര്‍ ഒന്നിനു കദളിവനം ഓഡിറ്റോറിയത്തില്‍ നടക്കും. ഇതിനോടനുബന്ധിച്ചുള്ള സ്വാഗതസംഘം രൂപീകരണം നടന്നു ഫോണ്‍: 9447724624.

സൗജന്യ പഠന കേന്ദ്രം
ഉദ്ഘാടനം ചെയ്തു
കൊല്ലങ്കോട്: ആശ്രയം റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റിയുടെ ജ്യോതിര്‍ഗമയ സൗജന്യ പഠന കേന്ദ്രം മുണ്ടൂര്‍ സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു. രാജന്‍ ഓനൂര്‍പള്ളം അധ്യക്ഷതവഹിച്ചു. കലാമണ്ഡലം മുന്‍ സെക്രട്ടറി ഇയ്യങ്കോട് ശ്രീധരന്‍ മുഖ്യാതിഥിയായി. വിജയശേഖരന്‍, ബീന ഗോവിന്ദ്, പ്രേംസുന്ദര്‍, പി.ആര്‍.അനില്‍കുമാര്‍, പി.അരവിന്ദാക്ഷന്‍, എസ്.ഗുരുവായൂരപ്പന്‍, പ്രഭുല്ലദാസ്, അശോക് നെന്മാറ, എ.ജി.ശശികുമാര്‍, വൈശാഖ് എന്നിവര്‍ പ്രസംഗിച്ചു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുകയും ഉയര്‍ന്ന മാര്‍ക്ക് വാങ്ങുകയും ചെയ്ത 43 വിദ്യാര്‍ഥികളെയാണ് ജ്യോതിര്‍ഗമയ പദ്ധതിയിലുള്‍പ്പെടുത്തി ആശ്രയം റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റി പഠിപ്പിക്കുന്നത്. വന്യജീവി വാരാഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിച്ച വന്യജീവി ഫൊട്ടോഗ്രഫി മല്‍സരത്തിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണവും മുണ്ടൂര്‍ സേതുമാധവന്‍ നിര്‍വഹിച്ചു.

എന്‍എസ്എസ് കരയോഗം കുടുംബസംഗമം
പാലക്കാട്: കുന്നത്തൂര്‍മേട് എന്‍എസ്എസ് കരയോഗം കുടുംബസംഗമം അഡ്വ കെ കെ മേനോന്‍ ഉദ്ഘാടനം ചെയ്തു. കെ പി ജയപ്രകാശ് അധ്യക്ഷത വഹിച്ചു. വനിതകമ്മീഷന്‍ മെമ്പര്‍ കെ എ തുളസി മുഖ്യപ്രഭാഷണം നടത്തി. പി ശിവദാസന്‍ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. എസ് എസ് എല്‍ സി,പ്ലസ് ടു, ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് സി ഗോപാല കൃഷ്ണന്‍ സമ്മാനം നല്‍കി. കലാപരിപാടികളുടെ ഉദ്ഘാടനം ജനാര്‍ദ്ദനന്‍പുതുശേരി ഉദ്ഘാടനം ചെയ്തു. നാടന്‍ പാട്ട്, കളരിപയറ്റ്, തിരുവാതിരകളി സംഘടിപ്പിച്ചു
കടമ്പഴിപ്പുറം: ആലങ്ങാട് വടക്കുംപുറം റോഡിന്റെ ശോച്യാവസ്ഥക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. രണ്ട് വര്‍ഷമായി തകര്‍ന്നുകിടക്കുന്ന ഈ ഗ്രാമീണ റോഡിന്റെ ശോച്യാവസ്ഥ പഞ്ചായത്ത് അധിക്യതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു പരിഹാരവും ഇല്ലന്നാണ് നാട്ടുകാരുടെ പരാതി. പൊതുമരാമത്ത് വകുപ്പും പഞ്ചായത്ത് ഭരണസമിതിയും തമ്മിലുള്ളതര്‍ക്കമാണ് റോഡിനന്റെ അറ്റകുറ്റപ്പണി വൈകുന്നതിന്റെ കാരണമായി പഞ്ചായത്ത് ഭരണസമിതിയുടെ വാദം

പാലക്കാട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick