ഹോം » പ്രാദേശികം » മലപ്പുറം » 

ശ്മശാനം കയ്യേറിയതായി പരാതി

October 12, 2015

തുവ്വൂര്‍: പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന പറയസമുദായത്തിന്റെ ശ്മശാനം കയ്യേറി നശിപ്പിച്ചതായി പരാതി. നൂറ്റാണ്ടുകളായി ഇവര്‍ ഉപയോഗിച്ച് വരുന്ന ശ്മശാനം പ്രദേശവാസിയായ സ്വകാര്യ വ്യക്തി കൃത്രിമ രേഖയുണ്ടാക്കി കയ്യേറിയിരിക്കുകയാണ്. റീസര്‍വെ നമ്പര്‍ 99/9 ല്‍ ഉള്‍പ്പെട്ട 78 സെന്റ് സ്ഥലത്തിന്റെ 30 ഓളം സെന്റാണ് ഇയാള്‍ തട്ടിയെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇവിടെ ഇയാള്‍ ജെസിബി ഉപയോഗിച്ച് സമാധികള്‍ നീക്കം ചെയ്യുകയും ചെയ്തു.
സമുദായ സംഘടനാ നേതാക്കള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല. പിന്നോക്ക വിഭാഗത്തിനോടുള്ള വെല്ലുവിളിയാണ് ഇതെന്നും എത്രയും വേഗം വിഷയത്തില്‍ അധികൃതര്‍ ഇടപെട്ടില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്നും ശ്മശാനഭൂമി സംരക്ഷണ സമിതി നേതാക്കള്‍ പറഞ്ഞു.
യോഗത്തില്‍ പി.സി.മണി, അപ്പുക്കുട്ടന്‍ മാസ്റ്റര്‍, പി.കെ.കണ്ണന്‍, പി.കെ.സുരേഷ് എന്നിവര്‍ സംസാരിച്ചു.

Related News from Archive
Editor's Pick