ഹോം » ലോകം » 

ബംഗ്ലാദേശില്‍ ട്രക്ക് മറിഞ്ഞ് ഏഴ് മരണം

വെബ് ഡെസ്‌ക്
October 12, 2015

accidentധാക്ക: ബംഗ്ലാദേശിലെ ചിറ്റഗോംഗില്‍ ട്രക്ക് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഏഴ് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം ഇന്നു പുലര്‍ച്ചെ അഞ്ചോടെയാണ് അപകടമുണ്ടായത്.

അരി കയറ്റിവരികയായിരുന്ന ട്രക്കാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴ് പേരുടെ മൃതദേഹങ്ങളും പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ലോകത്ത് റോഡപകടങ്ങളുടെ തോത് ഏറ്റവും അധികം കൂടുതലുള്ള രാജ്യങ്ങളില്‍ ഒന്നാണ് ബംഗ്ലാദേശ്. രാജ്യത്തു വര്‍ഷം തോറും ആയിരക്കണക്കിന് ആളുകളാണ് റോഡപകടങ്ങളില്‍ മരിക്കുന്നത്.

Related News from Archive
Editor's Pick