ഹോം » പ്രാദേശികം » കൊല്ലം » 

സ്‌കൂള്‍ പരിസരത്തുനിന്ന് പാന്‍മസാല ശേഖരം പിടികൂടി

October 12, 2015

paanamasala
പുനലൂര്‍: സ്‌കൂള്‍ പരിസരത്തുനിന്നു നിരോധിത പാന്മാസാലകള്‍ പിടികൂടി. പുനലൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിനു സമീപത്തെ സ്റ്റേഷനറി കടയില്‍ നിന്നുമാണ് നിരോധിത പാന്‍മസാലകള്‍ പിടികൂടിയത്.
പിടിച്ചെടുത്തവയ്ക്ക് വിപണിയില്‍ പതിനയ്യായിരത്തോളം രൂപ വിലവരുമെന്ന് പോലീസ് അറിയിച്ചു. രഹസ്യവിവരത്തെതുടര്‍ന്ന് പുനലൂര്‍ എസ്‌ഐ ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടയില്‍ പരിശോധന നടത്തിയത്.
കടക്കുള്ളില്‍ ചാക്കില്‍ ഒളിപ്പിച്ച നിലയില്‍ സൂക്ഷിച്ചിരുന്ന നൂറ്റിഅറുപത്തിഎട്ടോളം പായ്ക്കറ്റുകളാണ് തുടരന്ന് കണ്ടെടുത്തത്. പുനലൂര്‍ പോലീസ് കേസെടുത്തു. പുനലൂരില്‍ ചെമ്മന്തൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്റ്, എന്‍എന്‍ കോളേജ് പരിസരം, ടിബി ജങ്ഷന്‍ എന്നിവിടങ്ങളിലും ഇവയുടെ വിപണനം തകൃതിയായി നടക്കുന്നുണ്ട്. മുമ്പ് നടത്തിയ പരിശോധനകളില്‍ ഇവിടെ നിന്നും നിരവധിതവണ പാന്‍മസാലകള്‍ പിടികൂടിയിട്ടുണ്ട്.

കൊല്ലം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick