ഹോം » ഭാരതം » 

ബീഹാറില്‍ ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടും: മന്ത്രി നജുമ

October 13, 2015

najma-hepthullaശ്രീനഗര്‍: ബീഹാറില്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി നജുമ ഹെബ്ദുള്ള പറഞ്ഞു. ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ വികസനമാണ് ഉയര്‍ത്തിക്കാണിക്കുന്നത്. എന്നാല്‍ പ്രതിപക്ഷങ്ങള്‍ വര്‍ഗ്ഗീയ രാഷ്ട്രീയമാണ് കളിക്കുന്നത്.

വര്‍ഗ്ഗീയ രാഷ്ട്രീയത്തിലൂടെ വികസന അജണ്ടകള്‍ തകിടം മറിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇത്‌വിലപോകില്ല. ബീഹാറില്‍ വ്യക്തമായ ഭൂരിപക്ഷം ബിജെപി നേടുമെന്നും അവര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലായ്‌പ്പോഴും സംസാരിക്കുന്നത് വികസനത്തെക്കുറിച്ച് മാത്രമാണെന്നും നജുമ പറഞ്ഞു.

Related News from Archive
Editor's Pick