ഹോം » വാണിജ്യം » 

മലയാളി സംരംഭത്തിന് അന്താരാഷ്ട്ര പുരസ്‌കാരം

October 13, 2015

കൊച്ചി: 29ാമത് അന്താരാഷ്ട്ര ക്വാളിറ്റി ഗോള്‍ഡ് ക്രൗണ്‍ അവാര്‍ഡ് ദുബായ് ആസ്ഥാനമായുള്ള ലെജന്‍ഡ് ഗ്രൂപ്പിന്. ലണ്ടനിലെ ബിസിനസ് ഇനിഷിയേറ്റീവ് ഡയറക്ഷന്‍സ് ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഒരു മലയാളി സംരംഭത്തിന് ലഭിക്കുന്നത് ഇതാദ്യം.

ലെജെന്‍ഡ് ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ ജോജി മാത്യു നവംബര്‍ 20, 21 തീയതികളിലായി ലണ്ടനില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ക്വാളിറ്റി ക്രൗണ്‍ കണ്‍വന്‍ഷനില്‍ അവാര്‍ഡ് സ്വീകരിക്കും.
നിര്‍മ്മാണം, റിയല്‍ എസ്റ്റേറ്റ്, ജനറല്‍ ട്രേഡിങ്ങ്, ആരോഗ്യം, ഹോസ്പിറ്റാലിറ്റി, മറൈന്‍ എന്‍ജിനീയറിങ്ങ്, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ് എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രശസ്തമായ ലെജന്‍ഡ് ഗ്രൂപ്പിന് ഇന്ത്യ, ചൈന, ജപ്പാന്‍ തുടങ്ങി യൂറോപ്പ്, യുഎസ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഇരുപത്തിയേഴോളം രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്.

Related News from Archive
Editor's Pick