ഹോം » ഭാരതം » 

370 ാം വകുപ്പ് സ്ഥിരമെന്ന് ഹൈക്കോടതി

October 13, 2015

court-1ശ്രീനഗര്‍: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370 ാം വകുപ്പ് സ്ഥിരമാണെന്നും അത് ഭേദഗതി ചെയ്യാനോ നീക്കാനോ കഴിയില്ലെന്നും ഹൈക്കോടതി. 370ാം വകുപ്പ് താത്ക്കാലികമാണെന്ന് പറഞ്ഞ് ഭരണഘടനയിലെ താത്ക്കാലിക വ്യവസ്ഥകള്‍ക്കൊപ്പമാണ് നല്‍കിയിരിക്കുന്നതെങ്കിലും ഭരണഘടനയില്‍ അതിന് ലഭിച്ച സ്ഥാനം സ്ഥിരമായിക്കഴിഞ്ഞിരിക്കുന്നു, 60 പേജ് വിധിയില്‍ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ഈ വകുപ്പ് റദ്ദാക്കാന്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യാന്‍ കോണ്‍സിസ്റ്റിയുവന്റ് അസംബഌക്ക് അധികാരം നല്‍കിയിരുന്നുവെങ്കിലും സമിതി 1957 ജനുവരി 25ന് പിരിച്ചുവിടും മുന്‍പ് ആ അധികാരം ഉപയോഗപ്പെടുത്തിയില്ല. അതിനാല്‍ ആ വകുപ്പ് ദേദഗതിക്ക് അതീതമാണ്, കോടതി പറഞ്ഞു.

പ്രത്യേക പദവി ഉയര്‍ത്തിക്കാട്ടുന്ന 35എ വകുപ്പ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ഭാരതത്തോട് ചേര്‍ന്ന ജമ്മുകശ്മീര്‍ പരിമിതമായ പരമാധികാരം നിലനിര്‍ത്തിയിരുന്നു. അതാണ് 370ാം വകുപ്പ് പ്രകാരമുള്ള പ്രത്യേക പദവി, കോടതി പറഞ്ഞു.

Related News from Archive
Editor's Pick